രാജ്യത്തുടനീളമുള്ള കർഷകർക്ക് നൽകാനുള്ള 575,000 യൂറോ കുടിശിഖ വരുത്തിയ ഷാനൺ ആസ്ഥാനമായുള്ള ഹലാൽ മീറ്റ് പ്ലാന്റിന്റെ നടത്തിപ്പുകാരൻ കോടതിയിൽ ഹാജരായി.
അസ്ബ മീറ്റ്സ് ലിമിറ്റഡിന്റെ ഡയറക്ടർ താരേഖുർ റഹ്മാൻ ഖാനാണ് അസ്ബ മീറ്റ്സ് ലിമിറ്റഡിനെതിരായ 24 സമൻസുകളിൽ, കോടതിയിൽ ഹാജരായത് . പരാതിക്കാരനായ ഗാൽവേയിലെ കിൻവാരയിലെ ലൗകുറയിലെ ഡെനിസ് ഹെഫെർനാൻ എന്ന കർഷകന് അസ്ബ മീറ്റ്സും മിസ്റ്റർ ഖാനും ചേർന്ന് 243,238 യൂറോ നൽകാനുണ്ടെന്ന് കോടതി കണ്ടെത്തി.
അസ്ബ മീറ്റ്സ് ലിമിറ്റഡിനും മിസ്റ്റർ ഖാനുമെതിരെ അന്യായമായ വ്യാപാര രീതികൾ (യുടിപി) ചട്ടങ്ങൾ ചുമത്തി അഗ്രി-ഫുഡ് റെഗുലേറ്റർ കേസ് എടുത്തിട്ടുണ്ട് . അസ്ബ മീറ്റ്സിനും മിസ്റ്റർ ഖാനുമെതിരായ 24 സമൻസുകളിൽ 576,386 യൂറോ കുടിശ്ശികയുണ്ടെന്ന് അഗ്രി-ഫുഡ് റെഗുലേറ്ററിനായുള്ള ഫീൽഡ്ഫിഷർ അയർലൻഡ് എൽഎൽപിയുടെ സോളിസിറ്റർ ജോനാഥൻ മൂർ കോടതിയെ അറിയിച്ചു.
അതേസമയം സമൻസിൽ കാണുന്ന 576,386 യൂറോയിൽ നിന്ന് “ഒരു വലിയ തുക ഇതിനകം അടച്ചിട്ടുണ്ടെന്ന് അസ്ബ മീറ്റ്സിന്റെയും മിസ്റ്റർ ഖാനിന്റെയും സോളിസിറ്റർ കോളം ഡോഹെർട്ടി പറഞ്ഞു.കേസ് ഫെബ്രുവരി 20 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.

