ഡബ്ലിന്‍ : അയര്‍ലൻഡില്‍ ഡ്രൈവിംഗ് പഠിക്കുന്നവര്‍ ലേണേഴ്സ് പെര്‍മിറ്റ് എടുക്കണമെന്ന് സർക്കാർ .പുതിയ വ്യവസ്ഥയനുസരിച്ച് നാല് വര്‍ഷത്തില്‍ കൂടുതല്‍ ലേണേഴ്സ് പെര്‍മിറ്റിന് സാധ്യതയുണ്ടാവില്ല. പെര്‍മിറ്റ് പുതുക്കുന്നതിന് ഡ്രൈവിംഗ് ടെസ്റ്റ് എടുക്കണം. ടെസ്റ്റിനെത്താതെ ലേണേഴ്സ് പെര്‍മിറ്റുമായി അനിശ്ചിതകാലം വാഹനമോടിക്കാന്‍ അനുവദിച്ചിരുന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്.
ഏഴ് വര്‍ഷത്തിന് ശേഷം ഡ്രൈവിംഗ് പഠിക്കുന്നത് തുടരണമെങ്കില്‍ പഠിതാവ് വീണ്ടും തിയറി ടെസ്റ്റെഴുതണം. ലേണര്‍ പെര്‍മിറ്റും നേടണം. 12 ഇന ഡ്രൈവിംഗ് പരിശീലന പാഠങ്ങളും പഠിക്കണം. തുടര്‍ന്ന് പ്രാക്ടിക്കല്‍ ടെസ്റ്റുമുണ്ടാകും.
അടുത്ത വര്‍ഷം നവംബറിന് ശേഷമേ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരൂവെന്ന് റോഡ് സുരക്ഷാ സഹമന്ത്രി സീന്‍ കാനി ഡെയ്ലില്‍ വ്യക്തമാക്കി.സൗത്ത് ടിപ്പററി ടി ഡി മീഹോള്‍ മര്‍ഫിയാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. 63,000 ലേണര്‍മാര്‍ 20 തവണയില്‍ കൂടുതല്‍ അവരുടെ പെര്‍മിറ്റുകള്‍ പുതുക്കിയിട്ടുണ്ടെന്ന് ഫിന ഗേല്‍ ടി ഡി വിശദീകരിച്ചു.

