ഡബ്ലിൻ: ഫസ്റ്റ് ഹോം സ്കീമിന്റെ കാലാവധി നീട്ടി സർക്കാർ. അധിക ധനസഹായവും അനുവദിച്ചു. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം അറിയിച്ചത്.
2027 വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. 30 മില്യൺ യൂറോ അധിക ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പദ്ധതിയ്ക്ക് വേണ്ടി സർക്കാർ നൽകുന്ന പണം 370 മില്യൺ യൂറോയായി. 2022 ൽ ആണ് ഷെയേർഡ് ഇക്വിറ്റി സംരംഭമായ ഫസ്റ്റ് ഹോം സ്കീം ആരംഭിച്ചത്. ഇതുവരെ 15,300 ലധികം ആളുകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6,700 പേർക്ക് അംഗീകാരം നൽകുകയും ചെയ്തു.
Discussion about this post

