ലിമെറിക്ക്: ലിമെറിക്കിലെ കട അടച്ച് പൂട്ടുന്നതായി പ്രഖ്യാപിച്ച് ജനപ്രിയ ഫാഷൻ റീട്ടെയ്ലറായ ഗ്ലിറ്റ്സി ബിറ്റ്സ്. ജനുവരിയോടെ നഗരത്തിലെ പ്രവർത്തനം പൂർണമായും നിർത്തലാക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രഖ്യാപനം. അതേസമയം ഓൺലൈൻ വിപണിയുമായി സ്ഥാപനം മുന്നോട്ട് പോകുമെന്നും സൂചനയുണ്ട്.
40 വർഷമായി നഗരത്തിന്റെ ഹൃദയഭാഗത്ത് ഗ്ലിറ്റ്സി ബിറ്റ്സ് പ്രവർത്തിച്ചുവരുന്നു. അടച്ച് പൂട്ടലിന് മുന്നോടിയായുള്ള ക്ലോസിംഗ് ഡൗൺ വിൽപ്പന ഇതിനോടകം തന്നെ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ജനുവരി രണ്ടാംവാരത്തോടെ കട അടച്ചുപൂട്ടുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.
Discussion about this post

