ഡബ്ലിൻ: സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് കൗമാരക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 18 വയസ്സുള്ള കെയ്ത്ത് ലീ ആണ് അറസ്റ്റിലായത്.
പോലീസ് കേസ് എടുത്തതിന് പിന്നാലെ ഇന്നലെ രാവിലെ കെയ്ത്തിനെ ബ്ലാഞ്ചാർട്സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കൃത്യം സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പോലീസ് ഈ വേളയിൽ കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി കുറ്റം ചുമത്തുകയായിരുന്നു.
Discussion about this post

