ഡബ്ലിൻ: സമരത്തിൽ നിന്നും പിന്മാറി അയർലൻഡിലെ ഫ്രണ്ട്ലൈൻ ഗാർഡകൾ. ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷന്റെ രണ്ട് ദിവസത്തെ യോഗത്തിന് പിന്നാലെയാണ് സമരത്തിൽ നിന്നും തത്കാലത്തേയ്ക്ക് പിന്മാറാൻ ധാരണയായത്. അതേസമയം വരും ദിവസങ്ങളിൽ ജിആർഎ ഭരണസമിതി അടിയന്തിര യോഗം ചേരും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനിടെ ആയിരുന്നു സുരക്ഷയുടെ ചുമതലയുള്ള ഫ്രണ്ട്ലൈൻ ഗാർഡകൾ സമരം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിന് പിന്നാലെ സമരം വേണ്ടെന്ന വിലയിരുത്തലിലേക്ക് എത്തുകയായിരുന്നു. ഏകദേശം 11,740 അംഗങ്ങളാണ് ജിആർഎയിലുള്ളത്.
Discussion about this post

