ഡബ്ലിൻ: അയർലൻഡിൽ ഇന്നും വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയുടെ ആരംഭത്തിലും കാലാവസ്ഥ വരണ്ടതായിരിക്കും. ചിലയിടങ്ങളിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഈ വാരാന്ത്യത്തിൽ ഉയർന്ന മർദ്ദം രൂപപ്പെടും. ഇതാണ് രാജ്യത്ത് സ്ഥിരതയുള്ള വരണ്ട കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. അതേസമയം രാജ്യത്ത് ചൂട് ഉയരില്ല. 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും പകൽ നേരങ്ങളിലെ പരമാവധി താപനില. തെളിഞ്ഞ കാലാവസ്ഥയും മേഘാവൃതമായ അന്തരീക്ഷവും ഉണ്ടാകും. 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കുറഞ്ഞ താപനില.
Discussion about this post

