മൊനാഘൻ: കൗണ്ടി മൊനാഘനിൽ ഗാർഡകളെ ആക്രമിച്ച പ്രതി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഗാർഡകളെ ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്തതായി ഗാർഡ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വ്യാഴാഴ്ച 11.30 ഓടെ ആയിരുന്നു സംഭവം. മൊണാഘനിലെ ടുള്ളികോർബൈറ്റിൽ വാഹന പരിശോധന നടത്തുകയായിരുന്നു ഗാർഡ. ഇവിയേക്ക് 20 കാരൻ ഓഡി കാറുമായി എത്തുകയായിരുന്നു. അമിതവേഗതയിൽ എത്തിയ വാഹനം ഗാർഡകളെ ഇടിച്ച് തെറിപ്പിക്കുകയും ഗാർഡ വാഹനത്തിൽ ഇടിയ്ക്കുകയും ചെയ്തു. പിന്നാലെ യുവാവ് കാറുമായി കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ രണ്ട് ഗാർഡകൾക്ക് പരിക്കേറ്റിരുന്നു.
Discussion about this post

