ഗാർഡ കൗണ്ടി ലൗത്തിലെ റവന്യൂ കസ്റ്റംസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 10.12 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു.വാക്വം പായ്ക്ക് ചെയ്ത പ്ലാസ്റ്റിക് ബ്ലോക്കുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് . ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും കസ്റ്റംസ് ഉദ്യോഗസ്ഥരും ഓപ്പറേഷന് നേതൃത്വം നൽകി.
സംഭവത്തിൽ വെസ്റ്റ് ഡബ്ലിനിൽ നിന്നുള്ള രണ്ട് പേരും ഡ്രോഗെഡയിൽ നിന്നുള്ള ഒരാളും പിടിയിലായി. ഫോഴ്സിന്റെ ഓപ്പറേഷൻ ടാരയുടെ ഭാഗമായിട്ടായിരുന്നു ഈ പരിശോധനയെന്ന് ഗാർഡ പ്രസ്താവനയിൽ പറഞ്ഞു.10,120,000 യൂറോ വിലമതിക്കുന്ന 506 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post

