ഡബ്ലിൻ: ആരാധകർക്കായി മനസ് തുറന്ന് ഐറിഷ് നടി ജെസി ബക്ലി. ആർടിഇയുടെ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബക്ലി. തനിക്ക് ഡിപ്രഷനും, ഈറ്റിംഗ് ഡിയോഡറും ഉണ്ടായിരുന്നതായി നടി വെളിപ്പെടുത്തി. 36 കാരിയായ ബക്ലിയെ തേടി അടുത്തിടെ നിരവധി പുരസ്കാരങ്ങൾ എത്തിയിരുന്നു.
തനിക്ക് ഈറ്റിംഗ് ഡിസോഡർ ഉണ്ടായിരുന്നു. ഒരുപാട് സമയം എടുത്തു ഇത് മാറാൻ. ഒരുപാട് സഹായങ്ങൾ തനിക്ക് ആവശ്യമായി വന്നു. ഡിപ്രഷൻ എന്ന ഭയാനകമായ അവസ്ഥയിലൂടെയും താൻ കടന്ന് പോയിട്ടുണ്ട്. എനിക്ക് എങ്ങനെ ജീവിക്കണമെന്ന് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുക ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ അതിൽ ഖേദമില്ല. ഇപ്പോൾ നമ്മുടെ ദുർബലതകളെ തിരിച്ചറിയാനും അതിനെ രൂപാന്തരപ്പെടുത്താനും തനിക്ക് കഴിഞ്ഞുവെന്നാണ് കരുതുന്നത് എന്നും ബക്ലി കൂട്ടിച്ചേർത്തു.

