ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളി സന്യാസിനിയുടെ സംസ്കാരം ബുധനാഴ്ച നടത്തും. കടുത്തുരുത്തി അരുണാശേരി സ്വദേശിനി സിസ്റ്റർ ജോവാൻ കുഴിവേലിൽ സിഎസ്ജെയാണ് അന്തരിച്ചത്. 90 വയസ്സ് ആയിരുന്നു.
റഹേനിയിലെ അവർ ലേഡി മദർ ഓഫ് ഡിവൈൻ ഗ്രേസ് പള്ളിയിലാണ് സംസ്കാരം. ഇതിന് മുന്നോടിയായി നാളെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നര മുതൽ വൈകീട്ട് മൂന്നര വരെ ആകും പൊതുദർശനം. രഹേനീ സ്പ്രിംഗ് ഡെയ്ൽ റോഡിലെ ജെന്നിംഗ്സ് ഫ്യുണറൽ ഹോമിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച 11 മണിയോടെ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.ജനുവരി 5 ന് ഡബ്ലിൻ രഹേനീ സെന്റ് ജോസഫ്സ് കമ്യുണിറ്റി നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു ജോവാൻ അന്തരിച്ചത്.
Discussion about this post

