ഡബ്ലിൻ: പ്രകൃതിയെ വീണ്ടെടുക്കാൻ അയർലൻഡിന് ചിലവിടേണ്ടിവരിക വൻ തുക. പ്രതിവർഷം 700 മില്യൺ യൂറോ ചിലവിട്ടെങ്കിൽ മാത്രമേ രാജ്യത്തിന് ലക്ഷ്യം കൈവരിക്കാൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. സ്വതന്ത്ര ഉപദേശക സമിതിയിലെ അംഗങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സമിതിയിൽ കർഷകർ, മത്സ്യത്തൊഴിലാളികൾ, അക്കാദമിദ് വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നു.
നിലവിൽ പരിസ്ഥിതി സംരക്ഷണത്തിനായി ജിഡിപിയുടെ ഏറ്റവും കുറഞ്ഞ അനുപാതം ആണ് അയർലൻഡ് ചിലവിടുന്നത്. എന്നാൽ ഇത് മതിയാകില്ല. കർഷകർ, മത്സ്യത്തൊഴിലാളികൾ, വനപാലകർ എന്നിവരെ പിന്തുണയ്ക്കുന്നതിനായി പ്രതിവർഷം 700 മില്യൺ യൂറോയുടെ നിക്ഷേപം അയർലൻഡിന് ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

