ഡബ്ലിൻ: യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിന് ശ്രമിച്ച് ഇന്ത്യ. യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവയുമായി ഇന്ത്യ നടത്തിവന്ന പ്രാഥമിക ചർച്ചകൾ അവസാനിച്ചു. വിദേശാകാര്യവക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്.
വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ബ്രസൽസിൽ ചർച്ച നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ ഇയു അംഗങ്ങൾ ഇന്ത്യ സന്ദർശിച്ചു. നിലവിൽ ചർച്ചകൾ താത്കാലികമായിട്ടാണ് അവസാനിപ്പിച്ചത്. വരും നാളുകളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

