ഡബ്ലിൻ: അയർലൻഡിൽ ഇന്ന് തണുപ്പുള്ള കാലാവസ്ഥ. മൂടൽ മഞ്ഞും നേരിയ ചാറ്റൽ മഴയും അനുഭവപ്പെടും. വരും ദിവസങ്ങളിലും സമാനമായ അന്തരീക്ഷമാണ് ഉണ്ടാകുക. അതേസമയം അടുത്താഴ്ചയോടെ സ്ഥിതിഗതികൾ മാറും. അടുത്താഴ്ചയോടെ അയർലൻഡിന് മുകളിലായി ന്യൂനമർദ്ദം സ്വാധീനം ചെലുത്തുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
ഇന്ന് പകൽ സമയത്ത് അന്തരീക്ഷ താപനില കുറഞ്ഞിരിക്കും. രാത്രി താപനില 1 ഡിഗ്രി സെൽഷ്യസെന്ന കുറഞ്ഞ നിലയിലേക്ക് എത്തും. രാത്രിയും പുലർച്ചെ സമയങ്ങളിലും ശക്തിയായ മൂടൽ മഞ്ഞിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ 9 മുതൽ 12 ഡിഗ്രിവരെ ആയിരിക്കും അന്തരീക്ഷ താപനില.
Discussion about this post

