ബെൽഫാസ്റ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ നോർതേൺ അയർലന്റ്. മേഖലയിൽ കനത്ത മഴയെ തുടർന്ന് പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
ഒരു ദിവസം കൊണ്ട് 15 ദിവസത്തെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. ആൻഡ്രിം, അമാർഗ്, ഡൗൺ എന്നീ കൗണ്ടികളിൽ ഇന്ന് വൈകീട്ട് ആറ് മണിവരെ മുന്നറിയിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള മേഖലകളിൽ ഇന്ന് രാത്രി എട്ട് മണിവരെ യെല്ലോ വാണിംഗ് ആണ്.
12 മുതൽ 18 മണിക്കൂറിനിടെ 50 മുതൽ 70 മില്ലീലിറ്റർ മഴയാണ് ലഭിക്കുക. മഴയെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെടാം. വാഹനമോടിക്കുന്നതിനും തടസ്സം നേരിടാം.
Discussion about this post

