വെക്സ്ഫോർഡ്: അയർലന്റിലെ സംഗീത പരിപാടിയായ ഫ്ളീഡ് ചിയോയിൽ നാ ഹിയറാൻ 2025 (The Irish Music Fleadh) നെ സുപ്രധാന സാംസ്കാരിക പരിപാടിയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് മൈക്കൾ ഡി ഹിഗ്ഗിൻസ്. ഉദ്ഘാടനത്തിന് പിന്നാലെ കാണികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അയർലന്റിന്റെ പൊതുബോധവുമായി പരിപാടി ആഴ്ന്ന് കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയായിരുന്നു ഫ്ളീഡിന്റെ ഉദ്ഘാടനം.
ഉദ്ഘാടനത്തിന് പിന്നാലെ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജായ ജിഗ് റിഗ്ഗിൽ നിന്നായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. പരിപാടിയുടെ സംഘാടക മികവിന് അദ്ദേഹം വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിനെ അഭിനന്ദിച്ചു.
നഗരത്തിന്റെ ഓരോ കോണും മനോഹരമായിരിക്കുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. പരിപാടിയുടെ മികവിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച വളണ്ടിയർമാരെയും അദ്ദേഹം അഭിനന്ദിച്ചു. അതേസമയം പരിപാടിയുടെ ആദ്യ ദിനം പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

