ഡബ്ലിൻ: അയർലൻഡിൽ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങി ഊബർ ടാക്സി ഡ്രൈവർമാർ. നാളെ വൈകീട്ട് 4.30 ന് ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിക്കും. നാളെ മുതൽ സമരം കടുപ്പിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം. ദിവസങ്ങൾക്ക് മുൻപും ഡ്രൈവർമാർ സമരം സംഘടിപ്പിച്ചിരുന്നു.
പുതിയ ഫിക്സ്ഡ് ചാർജ് സംവിധാനം കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നാണ് ഡ്രൈവർമാർ വ്യക്തമാക്കുന്നത്. ഇത് ജീവിതം കൂടുതൽ ദുസ്സഹമാക്കും. അതിനാലാണ് വീണ്ടും സമരത്തിന് ഒരുങ്ങുന്നത് എന്നാണ് ഡ്രൈവർമാർ പറയുന്നത്. മുൻകൂട്ടി നിശ്ചയിച്ച തുക മാത്രം യാത്രികരിൽ നിന്നും വാങ്ങാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഫിക്സ്ഡ് ചാർജ് മോഡൽ. മീറ്ററിലെ തുക ഇതിലും കുറവാണെങ്കിൽ ആ തുക യാത്രികർ നൽകിയാൽ മതി. എന്നാൽ ട്രാഫിക് ബ്ലോക്കുകളിൽ മറ്റും കുടുങ്ങുമ്പോൾ കൂടുതൽ തുക യാത്രികരിൽ നിന്നും ഈടാക്കാൻ ഡ്രൈവർമാർക്ക് കഴിയില്ല. ഇത് വലിയ സാമ്പത്തിക ഭാരം ഡ്രൈവർമാർക്ക് നൽകും.

