ഡബ്ലിൻ: ഫിക്സ്ഡ് ചാർജ് മോഡലിൽ മെല്ലെപ്പോക്ക് സമരം സംഘടിപ്പിച്ച് ഊബർ ഡ്രൈവർമാർ. ഇന്നലെ വൈകീട്ടോടെയായിരുന്നു സമരം. തിരക്കേറിയ സമയത്ത് നടന്ന സമരം യാത്രികരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി.
ഫിക്സ്ഡ് ചാർജ് മോഡൽ വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഊബർ ഡ്രൈവർമാർ സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയും ഡ്രൈവർമാർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്നത്. ഡബ്ലിൻ നഗരത്തിൽ വൈകുന്നേരങ്ങളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുക. മെല്ലെപ്പോക്ക് സമരം ഈ തിരക്ക് വർധിപ്പിച്ചു. വിമാന യാത്രികർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് ആയിരുന്നു നേരിട്ടത്.
Discussion about this post

