ഗാൽവെ: ഗാൽവെയിലെ ഫിഷറി അടച്ചു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് ഫിഷറി അടച്ചുപൂട്ടിയത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഫിഷറി പ്രവർത്തിക്കുകയില്ലെന്ന് ഇൻലാന്റ് ഫിഷറീസ് അയർലന്റ് (ഐഎഫ്ഐ) അറിയിച്ചു.
കോറിബ് നദിയിൽ പ്രവർത്തിക്കുന്ന ഫിഷറിയാണ് അടച്ചുപൂട്ടിയത്. ഇതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗാൽവെയിലേതിന് പുറമേ ഐഎഫ്ഐയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന എറിഫ് ഫിഷറിയും മോയ് ഫിഷറിയും അടച്ച് പൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാൽവെ ഫിഷറിയിലെ വെള്ളത്തിന്റെ താപനില രണ്ട് തവണ 20 ഡിഗ്രി സെൽഷ്യസ് മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചിടാൻ തീരുമാനിച്ചത്. മത്സ്യസംബന്ധത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു തീരുമാനം.