ഡബ്ലിൻ: അയർലന്റിൽ ഫസ്റ്റ് ഹോം സ്കീമിന്റെ ഉയർത്തിയ പരിധി മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ വീടുകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള പുതിയ പരിധി 5 ലക്ഷം യൂറോ ആയി ഉയരും. അയർലന്റിൽ വീട് വാങ്ങാൻ ഒരുങ്ങുന്നവരെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന നടപടിയാണ് ഇത്. ഫസ്റ്റ് ഹോം സ്കീമിനുള്ള വില പരിധി 25,000 യൂറോ ആയിട്ടാണ് ഉയർത്തിയത്.
ക്ലെയർ, ഫിംഗൽ, ലൗത്ത്, സൈഗ്ലോ, കോർക്ക് കൗണ്ടി, ഗാൽവെ കൗണ്ടി, മയോ, സൗത്ത് ഡബ്ലിൻ, ഡബ്ലിൻ സിറ്റി, കെറി, മീത്ത്, വെക്സ്പോർഡ്, ഡൺ ലവോഹയർ, റാത്ത്ഡൗൺ, കിൽഡെയർ, ഓഫാലി, വിക്ലോ എന്നിവിടങ്ങളിലാണ് വില പരിധി ഉയർത്തിയത്. എല്ലാവർക്കും വീട് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള നിർണായക ചുവടുവെയ്പ്പാണ് പുതിയ മാറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്ക് അവരുടെ മോർട്ട്ഗേജ്, നിക്ഷേപം, പുതിയ വീടിന്റെ വില എന്നിവ തമ്മിലുള്ള അന്തരം നികത്തുന്നതിന് വേണ്ടിയാണ് ഫസ്റ്റ് ഹോം സ്കീമിന് രൂപം നൽകിയിരിക്കുന്നത്. 740 മില്യൺ യൂറോയുടെ ഫണ്ടാണ് പദ്ധതിയ്ക്കായി മാറ്റിവച്ചിരിക്കുന്നത്.

