ഡബ്ലിൻ: അയർലൻഡിൽ ഫസ്റ്റ് ഹോം സ്കീം വഴി ധനസഹായം ലഭിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്. കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർവരെ 30,000 ലധികം പേർക്ക് പദ്ധതിയുടെ സഹായം ലഭിച്ചുവെന്നാണ് വിവരം. ഇവർക്ക് സഹായമായി ഏകദേശം 10 ബില്യൺ യൂറോ നൽകി. അയർലൻഡിൽ ആദ്യമായി വീടുവാങ്ങുന്നവർക്കാണ് പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയുക.
ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. നവംബറിൽ മാത്രം 4,251 മോർട്ട്ഗേജുകൾ അപ്രൂവ് ചെയ്തു. ഇതിൽ 59 ശതമാനവും ലഭിച്ചത് ആദ്യമായി വീട് വാങ്ങുന്നവർക്കാണ്.
Discussion about this post

