ഡബ്ലിനിലെ ബാൽബ്രിഗനിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടുത്തം . രാവിലെ 6.30 ഓടെയാണ് പ്ലാന്റിൽ തീപിടുത്തമുണ്ടായത്, പ്രദേശത്ത് കനത്ത പുക ഉയർന്നിട്ടുണ്ട് . തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
അഞ്ച് ഫയർ എഞ്ചിനുകളും ഒരു വാട്ടർ ടാങ്കറും സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുമെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. പ്രദേശത്തുടനീളം ഇപ്പോഴും പുകയുണ്ടെന്നും അവർ പറഞ്ഞു.
പ്ലാന്റിന് സമീപം താമസിക്കുന്നവരോട് വീടിനുള്ളിൽ തന്നെ തുടരാനും ജനാലകൾ അടച്ചിടാനും നിർദ്ദേശിട്ടുണ്ട്.
Discussion about this post

