ഡൗൺ: കൗണ്ടി ഡൗണിലെ ബംഗോറിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം ഇല്ല.
ബാല്ലോ വേയിലെ വ്യവസായ ശാലയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തൊട്ട് പിന്നാലെ തന്നെ അവിടെയുണ്ടായിരുന്നവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്.
Discussion about this post

