ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഫിൻഗൽ കൗണ്ടി കൗൺസിൽ. സംഭവം അത്യന്തം ഞെട്ടിക്കുന്നതാണെന്ന് കൗൺസിൽ പ്രതികരിച്ചു. ആർക്കെങ്കിലും ഇത് സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ അറിയുമെങ്കിൽ ദയവായി പങ്കുവയ്ക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസമാണ് ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഹൗസിലെ ഗ്രൗണ്ടിൽ മാനിന്റെ ജഡം കണ്ടെത്തിയത്.
സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ഫിൻഗൽ മേയർ കൗൺസിലർ ടോം ഒ ലീയറി പ്രതികരിച്ചു. സംഭവം യഥാർത്ഥത്തിൽ ഞെട്ടിച്ചു. ഒരിക്കൽ താൻ പാർക്കിൽ എത്തിയിരുന്നു. വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു പാർക്ക് സമ്മാനിച്ചത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

