ഡബ്ലിന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ നഷ്ടപ്പെടുത്തുമോയെന്ന ഭീതി അയര്‍ലന്‍ഡിലെ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാകുന്നു. ഏറ്റവും പുതുതായി നടത്തിയ സര്‍വ്വേയില്‍ 46 ശതമാനം തൊഴിലാളികള്‍ക്കും ഈ ഭീതിയുണ്ടെന്നാണ് വ്യക്തമാകുന്നത്. റിക്രൂട്ട്മെന്റ് സ്ഥാപനമായ മോര്ഗന് മക്കിന്‍ലിയാണ് പുതിയ സര്‍വ്വേ നടത്തിയത്.
തൊഴിലുടമകളെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു സര്‍വ്വേ. ഇതില്‍ പങ്കെടുത്ത 64 ശതമാനം തൊഴിലുടമകളും എഐ ജീവനക്കാരുടെ എണ്ണത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് ശതമാനം പേര് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ എഐയ്ക്ക് ആയിട്ടുണ്ടെന്ന് വ്യക്തമാക്കി. 13 ശതമാനം പേര് വികസനം മന്ദഗതിയിലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

