ആർഡി: അയർലന്റ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവല്‍ സെലിബ്രേഷൻ ‘ ഏഴില്ലം – 72 ‘ ക്നാനായ സംഗമം ശനിയാഴ്ച ( മെയ് 24). കൗണ്ടി ലൗത്തിലെ ആർഡിയിലെ ആർഡി പാരിഷ് സെന്ററിലാണ് പരിപാടി നടക്കുന്നത്. പരിപാടികൾക്ക് ഫാ. ജയൻ അലക്സ് പനംകലായിൽ മുഖ്യകാർമികത്വം ലഹിക്കും.
രാവിലെ 10.30 ഓടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഫാ. ജയൻ അലക്സ് പനംകലായൽ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. ഇതിന് ശേഷം പ്രസിഡന്റ് ജോസ് ചാക്കോയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും, പൈതൃക റാലി മത്സരവും, കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്കായി ജോസ് ചാക്കോ ( പ്രസിഡന്റ്)- +353 87 259 5545, ഷാജുമോൻ മാത്യു ( സെക്രട്ടറി) – +353 87 252 3283, ഫിലിപ്പ് മാത്യു ( ട്രഷറർ) – +353 87 986 4135 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.