ഡബ്ലിൻ: അയർലൻഡിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വീണ്ടും കുറച്ചു. ഇന്നലെ അർധരാത്രി മുതൽ പുതിയ നിരക്കുകൾ വിലവിൽവന്നു. ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് തീരുവ കുറച്ചിരിക്കുന്നത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് 10 സെന്റ് എന്ന നിലയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസവും സമാനരീതിയിൽ എക്സൈസ് തീരുവ കുറച്ചിരുന്നു. രണ്ട് തവണയായി ഇതുവരെ ഡീസൽ ലിറ്ററിന് 32 സെന്റും, പെട്രോൾ ലിറ്ററിന് 27 സെന്റുമാണ് കുറവുണ്ടായിരിക്കുന്നത്. ഇന്ധനവില വർധനവിനെതിരെ ശക്തമായ പ്രതിഷേധത്തിന് ആയിരുന്നു കഴിഞ്ഞ വാരം രാജ്യം സാക്ഷിയായത്. ഇതേ തുടർന്നാണ് വില കുറയ്ക്കാനുള്ള തീരുമാനം.
Discussion about this post

