ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. 6.8 മില്യൺ യൂറോയുടെ സിഗരറ്റുകൾ പിടിച്ചെടുത്തു. ഏപ്രിൽ മൂന്നിന് തീരത്ത് എത്തിയ കണ്ടെയ്നറിൽ നടത്തിയ പരിശോധനയിലാണ് സിഗരറ്റുകൾ പിടിച്ചെടുത്തത്.
ഏപ്രിൽ 3 നാണ് കണ്ടെയ്ൻ തുറമുഖത്ത് എത്തിയത് എന്നാണ് അധികൃതർ നൽകുന്ന വിവരം. സീബർഗിൽ നിന്നാണ് ഇത് എത്തിയത്. ലാംബർട്ട് & ബട്ട്ലർ’ എന്ന് ബ്രാൻഡ് ചെയ്ത 7.2 ദശലക്ഷം സിഗരറ്റുകൾ ആയിരുന്നു കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇത് വിപണിയിൽ എത്തിയാൽ ഖജനാവിന് 5.3 ദശലക്ഷം യൂറോയുടെ നഷ്ടമുണ്ടാക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post

