ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ റസ്റ്റോറന്റ് ആയ ഷീലാ പാലസിൽ ഇന്ന് വിഷുസദ്യമേളം. 25 വിഭവങ്ങൾ അടങ്ങിയ സദ്യ ഏവർക്കും ആസ്വദിക്കാം. 2 പേർക്ക് 50 യൂറോ, 4 പേർക്ക് 90 യൂറോ എന്നിങ്ങനെയാണ് സദ്യയുടെ നിരക്ക്.
ഉപ്പ്, മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ, പുളിയിഞ്ചി, പച്ചടി, കിച്ചടി, തോരൻ, എരിശ്ശേരി, ഓലൻ, അവിയൽ, കൂട്ടുകറി, സാമ്പാർ, പരിപ്പ് കറി, രസം, കാളൻ, പച്ചമോര്, നെയ്യ്, മുളക് കൊണ്ടാട്ടം, ശർക്കര വരട്ടി, കായുപ്പേരി, പഴം, പപ്പടം എന്നിവയും സേമിയ പായസം, അട പായസം എന്നീ വിഭവങ്ങൾ അടങ്ങുന്നതാണ് വിഷുസദ്യ. റസ്റ്റോറന്റിൽ നേരിട്ട് എത്തിയും ഓർഡർ ചെയ്തും സദ്യ ആസ്വദിക്കാം. ടേക്ക് എവേയും, ഡെലിവറിയും ലഭ്യമാണ്. ഡെലിവറിയ്ക്ക് നിരക്ക് ഈടാക്കും. സദ്യ ഓർഡർ ചെയ്യാൻ 01 624 9575 , +353 89 211 3987 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

