സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ കടൽ തീരത്ത് അപൂർവ്വയിനത്തിൽപ്പെട്ട സ്രാവിന്റെ ജഡം കണ്ടെത്തി. 500 വർഷത്തിലധികം കാലം ജീവിക്കുന്ന ഗ്രീൻലാൻഡ് സ്രാവിന്റെ ജഡമാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്രാവിന്റെ ജഡം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ഫിനിസ്ക്ലിൻ തീരത്ത് ആയിരുന്നു ജഡം കണ്ടെത്തിയത്. അയർലൻഡിലെ നാഷണൽ മ്യൂസിയം അധികൃതർ ആയിരുന്നു ഇത് കണ്ടെത്തിയത്. ആദ്യമായിട്ടാണ് ഈ ഇനം സ്രാവ് തീരത്ത് എത്തുന്നത് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ആർട്ടിക്, വടക്കൻ അറ്റ്ലാന്റിക് സമുദ്രങ്ങൾക്ക് ചുറ്റുമുള്ള ആഴക്കടലുകളിലാണ് ഗ്രീൻലാൻഡ് സ്രാവിനെ സാധാരണമായി കാണാറുള്ളത്. ഇവ സാധാരണയായി നാല് മുതൽ ആറ് മീറ്റർ വരെ നീളത്തിൽ വളരാറുണ്ട്. സ്ലൈഗോയിൽ കരയ്ക്കടിഞ്ഞ സ്രാവിന് ഏകദേശം മൂന്ന് മീറ്റർ നീളമുണ്ടായിരുന്നു, 150 വർഷം വരെ പഴക്കമുണ്ടാകാം എന്നാണ് നിഗമനം.

