ബെൽഫാസ്റ്റ്: ഇന്ധനവില വർധനവിനെതിരെ വടക്കൻ അയർലൻഡിൽ പ്രതിഷേധിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. ജനജീവിതത്തിന് തടസ്സം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടർന്ന് ബെൽഫാസ്റ്റിൽ വലിയ ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പോലീസ് ശക്തമായ ഇടപെടൽ നടത്തുന്നതായി പിഎസ്എൻഐ ചീഫ് സൂപ്രണ്ടന്റ് നോർമൻ ഹാസെറ്റ് പറഞ്ഞു. സ്വന്തം അവകാശങ്ങൾക്ക് വേണ്ടി കൂടിച്ചേരാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. എന്നാൽ ഇത് നിയമപ്രകാരവും സമാധാനപരവും ആയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post

