ബെൽഫാസ്റ്റ്: യൂറോപ്യൻ യൂണിയനിൽ ഇറക്കുമതി ചെയ്ത ബ്രസീലിയൻ ബീഫ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യൂറോപ്യൻ കമ്മീഷൻ. ഇവ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നത്തിന് കാരണമാകുമെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ബീഫിൽ നിരോധിത ഹോർമോണുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം ആദ്യം ഇറക്കുമതി ചെയ്ത ഇറച്ചിയിലാണ് ഹോർമോൺ സാന്നിദ്ധ്യം. നോർതേൺ അയർലൻഡ്, ജർമ്മനി, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇറച്ചി ഉത്പന്നം എത്തിയിട്ടുണ്ട്.
Discussion about this post

