ഡബ്ലിൻ: യൂറോമില്യൺ ജാക്ക്പോട്ട് കോർക്ക് സ്വദേശിയ്ക്കെന്ന് സൂചന. കോർക്കിലെ ഒരു റീട്ടെയിൽ സ്റ്റോറിൽ നിന്നാണ് ടിക്കറ്റ് വിൽപ്പന നടന്നിരിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. സമ്മാനാർഹനായ വ്യക്തി സമ്മാന ക്ലെയിം ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഐറിഷ് ദേശീയ ലോട്ടറി വ്യക്തമാക്കി. അതേസമയം വിജയിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ടിക്കറ്റ് വിറ്റ കടയുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും. നേരത്തെ മുൻസ്റ്ററിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു. 250 മില്യൺ യൂറോ ആണ് ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നത്.
Discussion about this post

