ശ്രീനഗർ : പാക് അധിനിവേശ ജമ്മു കശ്മീരിൽ ഹിന്ദുക്കൾക്കെതിരെ ജിഹാദിനും അക്രമത്തിനും ആഹ്വാനം ചെയ്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബു മൂസ കശ്മീരി . ഭീകരപ്രവർത്തനങ്ങൾക്ക് ഇന്ത്യ ശക്തമായി മറുപടി നൽകുമെന്ന് ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണിത്.നിന്ന് പുതിയൊരു ഭീകര ഭീഷണി ഉയർന്നുവന്നിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം ജിഹാദിനും അക്രമത്തിനും ആഹ്വാനം ചെയ്യുന്ന അബു മൂസ കശ്മീരിയുടെ വീഡിയോയും പുറത്തുവന്നു.
ലഷ്കർ-ഇ-തൊയ്ബയുടെ ജമ്മു ആൻഡ് കശ്മീർ യുണൈറ്റഡ് മുജാഹിദീൻ (ജെകെയുഎം) ന്റെ മുതിർന്ന കമാൻഡറാണ് അബു മൂസ കശ്മീരി. പാക് അധിനിവേശ ജമ്മു കശ്മീരിലെ റാവലകോട്ട് ജില്ലയിലെ ഹാജിറ തഹ്സിലിൽ സ്ഥിതി ചെയ്യുന്ന ടാട്രിനോട്ടിലെ സമ്മേളനത്തെ മൂസ കശ്മീരി അഭിസംബോധന ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അവിടെ ഇയാൾ പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയും ജിഹാദിലൂടെ മാത്രമേ കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
“ഭിക്ഷാടനത്തിലൂടെ ഇത് നേടാനാവില്ല. ജിഹാദിന്റെ മറവിൽ നടത്തുന്ന ഭീകരവാദത്തിലൂടെ മാത്രമേ കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഹിന്ദുക്കളുടെ കഴുത്ത് മുറിച്ചാലാണ് സ്വാതന്ത്ര്യം ലഭിക്കുക “ എന്നാണ് മൂസ കശ്മീരി പറയുന്നത്.ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപും മൂസ കശ്മീരി സമാനമായ രീതിയിൽ പ്രസംഗം നടത്തിയിരുന്നു.
ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ത്യയുടെ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂർ “വെറും ഒരു ട്രെയിലർ” എന്ന് ആണെന്നും , ഭാവിയിലെ ഏത് ആക്രമണത്തിനും സായുധ സേന സജ്ജമാണെന്നും പറഞ്ഞിരുന്നു.ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ പരിഗണിക്കും,” അദ്ദേഹം പറഞ്ഞു, ഇന്ത്യയുടെ പുരോഗതിയെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യ നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു & കാശ്മീരിലെ തീവ്രവാദ സംഭവങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും രാഷ്ട്രീയ വ്യക്തതയാണ് ഈ പുരോഗതിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

