വെക്സ്ഫോർഡ്: എനിസ്കോർത്തിയിലെ സീമസ് റാഫ്റ്റർ പാലം പൊളിച്ച് നീക്കും. നഗരത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം പൊളിച്ച് നീക്കുന്നത്. സ്ലാനി നദിക്ക് കുറുകെയുള്ള ലാൻഡ്മാർക്ക് പാലവും നീക്കംചെയ്യും.
2021 ൽ ആയിരുന്നു നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായത്. വൻ നാശനഷ്ടങ്ങൾ ആയിരുന്നു ഇതിൽ സംഭവിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ വരും മാസങ്ങളിലും വിപുലമായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കും.
Discussion about this post

