ലാവോയിസ്: കൗണ്ടി ലാവോയിസിൽ സൈക്കിൾ നിയന്ത്രണംവിട്ട് റെയിലിംഗുകളിൽ ഇടിച്ച് വയോധികന് ദാരുണാന്ത്യം. 50 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയാണ് മരിച്ചത്. 50 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
മൗണ്ട്മെല്ലിക്കിലെ കോളേജ് അവന്യൂവിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കൂട്ടിയിടിയിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സാങ്കേതിക പരിശോധനയ്ക്കായി റോഡ് അടച്ചിട്ടു.
Discussion about this post

