ഡബ്ലിൻ: ഡബ്ലിൻ 8 ലെ ചാരിറ്റി സംഘടനകൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും സഹായഹസ്തവുമായി ഗിന്നസ്. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി 1 മില്യൺ യൂറോയുടെ സഹായം നൽകും. വിദ്യാഭ്യാസം, സാമൂഹിക വികസനം, കാലാവസ്ഥാ വ്യാതിയാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഈ സഹായം വിനിയോഗിക്കാം.
ഗിന്നസിന്റെ ഉടമകളായ ദിയാഗോ അയർലൻഡ് കമ്യൂണിറ്റി ഫൗണ്ടേഷൻ അയർലൻഡുമായി സഹകരിച്ചാണ് ധനസഹായങ്ങൾ നൽകുന്നത്. ഡബ്ലിൻ 8 മേഖലയിലെ ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ഇതുവഴി ഗിന്നസ് ലക്ഷ്യമിടുന്നത്. ഡബ്ലിൻ 8 കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ ഗ്രൂപ്പുകൾക്കും സംഘടനകൾക്കും സഹായത്തിനായി അപേക്ഷ നൽകാം. അടുത്ത 17 ആണ് അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തിയതി. കൂടുതൽ വിവരങ്ങൾക്കായി https://www.communityfoundation.ie/wp-content/uploads/Critiera-Diageo-Dublin-8-Accessible-New.pdf ലിങ്കിൽ ക്ലിക്ക് ചെയ്യുക.

