ഡബ്ലിൻ: കുട്ടികളുടെ തലച്ചോറിനുണ്ടാകുന്ന പരിക്കുകളുടെ പ്രധാന കാരണം ഇ – സ്കൂട്ടർ അപകടങ്ങൾ ആണെന്ന് കണ്ടെത്തൽ. കോളേജ് ഓഫ് ഫിസിഷ്യൻസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. ഇ-സ്കൂട്ടർ ഉപയോഗത്തിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ടെമ്പിൾമോർ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടികൾക്കിടയിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക കണ്ടെത്തൽ.
നിലവിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പൊതുറോഡുകളിൽ ഇ- സ്കൂട്ടറുകൾ ഓടിയ്ക്കാൻ അനുമതിയില്ല. എന്നാൽ കുട്ടികൾക്കിടയിൽ നിയമ ലംഘനം വളരെ കൂടുതലാണ്. അപകടങ്ങളിൽപ്പെട്ട് നിരവധി കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളത്.
Discussion about this post

