ഡബ്ലിൻ: ഡണ്ണസ് സ്റ്റോഴ്സിന്റെ പ്രമുഖ ഭക്ഷ്യോത്പന്നം തിരിച്ച് വിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. ചേരുവകളുടെ കൃത്യമായ വിവരങ്ങൾ പാക്കറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഡണ്ണസ് സ്റ്റോഴ്സ് മൊറോക്കൻ സ്റ്റൈൽ ടോപ്പ്ഡ് ഹൂമസ് ആണ് തിരിച്ച് വിളിച്ചത്.
ഈ ഉത്പന്നത്തിൽ പാലും മുട്ടയും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് തിരിച്ച് വിളിച്ച ഉത്പന്നത്തിന്റെ ബാച്ചുകളിൽ രേഖപ്പെടുത്തിയിട്ടില്ല. പാലിനോടും മുട്ടയോടും അലർജിയുള്ളവർ ഇത് കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇതേ തുടർന്നാണ് തിരിച്ചുവിളിച്ചത്. 30/01/26 ആണ് ഈ തിരിച്ച് വിളിച്ച ഉത്പന്നത്തിന്റെ എക്സ്പയറി ഡേറ്റ്.
Discussion about this post

