ഡബ്ലിൻ ; റിമോട്ട് രീതിയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്പില്‍ ഏറ്റവും ചെലവേറിയ മൂന്നാമത്തെ നഗരമായി അയര്‍ലൻഡിന്റെ തലസ്ഥാനമായ ഡബ്ലിന്‍ . വാടക, പലചരക്ക്, ഗതാഗതം, ഭക്ഷണം മുതലായ ചെലവുകളെ അടിസ്ഥാനമാക്കി ഡിജിറ്റൽ ബാങ്ക് ബങ്ക് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത് . പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാമത് ആംസ്റ്റര്‍ഡാമുമാണ്.
ഡബ്ലിനിലെ ശരാശരി ജീവിതച്ചെലവ് മാസം 2,631.30 യൂറോ ആണ് . ഉയര്‍ന്ന രീതിയിലുള്ള വാടകയും, ഭക്ഷണത്തിനുള്ള ചെലവുമാണ് ഡബ്ലിന്‍ പട്ടികയില്‍ മുന്നിരയിലെത്താന് കാരണം. മാസാനുമാസ കണക്കില്‍ ഡബ്ലിനില്‍ ഭക്ഷ്യവില 9% വര്‍ദ്ധിച്ച് ശരാശരി 304.77 യൂറോ ആയിട്ടുണ്ട്. ശരാശരി വാടകയാകട്ടെ 1,889.29 യൂറോ ആയും ഉയര്‍ന്നു.
Discussion about this post

