ഡബ്ലിൻ: ഈ വർഷത്തെ ഡബ്ലിൻ നൃത്തോത്സവത്തിന് ( ഡബ്ലിൻ ഡാൻസ് ഫെസ്റ്റിവൽ ) നാളെ ( ചൊവ്വാഴ്ച) തുടക്കമാകും. ‘ ബോഡീസ് ഇൻ മോഷൻ, സ്റ്റോറീസ് ഇൻ ഫ്ളക്സ് എന്നാണ് ഇത്തവണത്തെ തീം. 21ാമത് നൃത്തോത്സവമാണ് നടക്കുന്നത്.
ഈ മാസം 24 വരെയാണ് നൃത്തോത്സവം. ഐറിഷ് നൃത്ത സംവിധായികയും പെർഫോമറുമായ ഊന ഡോഹെർട്ടി തന്റെ പുതിയ സോളോ പീസ് അവതരിപ്പിക്കും. ബ്രിട്ടീഷ് കൊറിയോഗ്രഫർ മാത്യു ബോർണും നൃത്തോത്സവത്തിൽ പങ്കുകൊള്ളുന്നുണ്ട്. നൈജീരിയൻ കൊറിയോഗ്രഫർ ഖുദുസ് ഒനികെകുവിന്റെ പ്രകടനം നൃത്തോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്.
ഐറിഷ് നൃത്തസംവിധായിക ലിസ് റോഷിന്റെ നൃത്താവിഷ്കാരവും, ബ്രിട്ടീഷ് – ബംഗ്ലാദേശി കൊറിയോഗ്രഫർ അക്രം ഖാന്റെ നൃത്തനാടകാവിഷ്കാരവും നൃത്തോത്സവത്തിൽ ഉണ്ടാകും.
Discussion about this post

