ഡബ്ലിൻ: ശക്തമായ മഴയ്ക്കും പ്രളയത്തിനുമുള്ള സാധ്യത പ്രവചിക്കപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഡബ്ലിൻ സിറ്റി കൗൺസിൽ. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. നദികളുടെ പരിസരത്ത് നിന്നും അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. പ്രളയത്തിന് കാരണമായേക്കാവുന്ന തടസ്സങ്ങളും മാറ്റി തുടങ്ങി.
ഡബ്ലിനിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മുഴുവനായി യെല്ലോ വാണിംഗും ആണ്. പ്രളയ സാധ്യത കണക്കിലെടുത്ത് നദികളുടെ ജലനിരപ്പ് തുടർച്ചയായി അധികൃതർ നിരീക്ഷിച്ചുവരികയാണ്. നദിക്കരകളിൽ മണൽ ചാക്കുകൾ വിരിയ്ക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.
Discussion about this post

