ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്റർ പ്ലേഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികൾക്കായി ചിലവാകുക വൻ തുക. പ്ലേഗ്രൗണ്ട് പഴയ നിലയിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലിന് മൂന്ന് ലക്ഷം യൂറോ വരെ ചിലവ് വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അജ്ഞാതരുടെ ആക്രമണത്തിൽ പ്ലേഗ്രൗണ്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചത്.
പ്ലേഗ്രൗണ്ടിന്റെ ചില ഭാഗങ്ങൾ തീപിടിത്തത്തിൽ പൂർണമായും തകർന്നിട്ടുണ്ട്. ഇതിന് പുറമേ മേഖലയ്ക്ക് ചുറ്റുമുള്ള സുരക്ഷാ വേലിയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് മേഖലയെ സുരക്ഷിതമല്ലാത്തതായി മാറ്റിയിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാർക്ക് പൂർണ സുരക്ഷിതമാക്കിയതിന് ശേഷമേ ഇനി തുറക്കുകയുള്ളൂ.
Discussion about this post

