ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. നോർത്ത് ഏൾ സ്ട്രീറ്റിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്.
ബസ് ഐറാന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് വിവരം. അപകടത്തിൽ 80 കാരനാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയം ഈ വഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ബോർഡുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post

