ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ്. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇയാളുടെ ആക്രമണത്തിന് ഇരയായ 50 വയസ്സുകാരൻ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയോടെയായിരുന്നു സൗത്ത് ഗ്രേറ്റ് ജോർജസ് സ്ട്രീറ്റിൽവച്ച് 50 കാരനെ 20 കാരൻ ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Discussion about this post

