ഡബ്ലിൻ: അയർലൻഡിൽ നിന്നും മയക്കുമരുന്ന് ഉയർത്തുന്ന ഭീഷണിയെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ തലവൻ സീമസ് ബോളണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിരീക്ഷിച്ചുവരികയാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സീമസ് ബോളണ്ട് കൂട്ടിച്ചേർത്തു.
രാജ്യത്തെ ക്രിമിനൽ സംഘങ്ങളിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്തുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവരെ പിടികൂടുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യം. ഇതുവരെ 169 സംഘങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 60 ശതമാനം സംഘങ്ങൾ മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും ബോളണ്ട് പറഞ്ഞു.
Discussion about this post

