ഡബ്ലിൻ: റെന്റ് പ്രഷർ സോണിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ഇന്ന് മന്ത്രിസഭയ്ക്ക് മുൻപിൽ. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് നിയമത്തിന്റെ കരട് മുന്നോട്ട് വയ്ക്കുക. ഇതിന് പുറമേ പുതിയ ആസൂത്രണ ബോർഡിന്റെ ചെയർമാനായുള്ള പോൾ റീഡിന്റെ നിയമനം സംബന്ധിച്ച മെമ്മോറാണ്ടവും ലാന്റ് ഡവലപ്മെന്റ് ഏജൻസിയുടെ പങ്ക് വിപുലീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശവും അദ്ദേഹം മന്ത്രിസഭയ്ക്ക് മുൻപാകെ അവതരിപ്പിക്കും.
വാടക സംവിധാനത്തിൽ കഴിഞ്ഞ ആഴ്ച സർക്കാർ നിരവധി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിന്റെ കരട് മന്ത്രിസഭയ്ക്ക് മുൻപിൽ എത്തുന്നത്.
Discussion about this post

