കുഞ്ചിത്തണ്ണി : യുവഗവേഷകർക്കുള്ള അയർലാൻഡ് സർക്കാരിന്റെ ആറരക്കോടിയുടെ ഫെലോഷിപ്പ് ഇടുക്കി സ്വദേശി വി ആർ ആനന്ദിന് . കാൻസർ രോഗനിർണ്ണയത്തിനുള്ള അതിനൂതൻ ഫോട്ടോണിക്സ് സെൻസറുകൾ വികസിപ്പിക്കുന്നതിനാണ് ഫെലോഷിപ്പ്.
ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിലെ ഫോട്ടോണിക്സ് റിസർച്ച് സെന്ററിലും നാനോ റിസർച്ച് സെന്ററിലും സംയുക്തമായാണ് ഗവേഷണം നടത്തുന്നത്. ഇടുക്കി ബൈസൺവാലി ഇരുപതേക്കർ സ്വദേശി രവീന്ദ്രന്റെയും അംബികയുടെയും മകനാണ് ആനന്ദ്. ഗവേഷക വിദ്യാർഥി അഞ്ജനയാണ് ആനന്ദിന്റെ ഭാര്യ.
Discussion about this post

