ഡൊണഗൽ: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ഡൊണഗൽ കൗണ്ടി കൗൺസിൽ. കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കൗൺസിൽ അധികൃതർ നിർദ്ദേശിച്ചു. അതിനാൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൗണ്ടികളിലെ നദികളിൽ വെള്ളം ഉയർന്ന് നിൽക്കുകയാണ്. മണ്ണിന് നനവുള്ളതിനാൽ ചെറിയ മഴ പോലും വെള്ളക്കെട്ടിന് കാരണമാകും. ബീച്ചുകളിൽ ഇറങ്ങുമ്പോൾ ജാഗ്രത വേണം. ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

