കോർക്ക്: കൗണ്ടി കോർക്കിൽ യുവതിയ്ക്ക് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
കോർക്ക് നഗരത്തിന്റെ ചർച്ച്യാർഡ് ലെയ്നിലായിരുന്നു സംഭവം. സ്ത്രീയുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോർക്കിലെ ഗാർഡ സ്റ്റേഷനിലാണ് ഇയാൾ നിലവിലുള്ളത്.
Discussion about this post

